ബംഗളുരു: ഐ.പി.എല്ലിൽ ഡൽഹി ഡെയർ ഡെവിൾസിന് തുടർച്ചയായ രണ്ടാം ജയം. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 7 വിക്കറ്റിനാണ് ഡൽഹി തോൽപ്പിച്ചത്. ബാംഗ്ലൂർ ഉയർത്തിയ 192 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 5 പന്തുകൾ ശേഷിക്കേ ഡൽഹി മറികടന്നു. ഡെയർ ഡെവിൾസിനായി ക്വിന്റൻ ഡി കോക്ക് സെഞ്ച്വറി നേടി. 51 പന്തുകളിൽ 108 റൺസ് ഡി കോക്ക് അടിച്ചെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നായകൻ വിരാട് കോഹ് ലി, എ.ബി ഡിവില്ലിയേഴ്സ് എന്നിവരുടെ അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് 191 റൺസെടുത്തത്.
ഇന്ന് മുംബൈ ഇന്ത്യൻസ്, സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഹൈദരാബാദിലാണ് മത്സരം.