മുംബൈ: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന് രണ്ടാം ജയം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറു വിക്കറ്റിനാണ് മുംബൈ കീഴടക്കിയത്. ബാംഗ്ലൂർ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം രണ്ട് ഓവർ ശേഷിക്കെ മുംബൈ മറികടന്നു.
രോഹിത് ശർമയുടെ അർദ്ധ സെഞ്ച്വറിയും കെയ്റൻ പൊളാർഡിന്റെ വെടിക്കെട്ട് ബാറ്റിംഗുമാണ് മുംബൈയെ ജയത്തിലെത്തിച്ചത്. രോഹിത് 62 റൺസ് എടുത്തു. പൊളാർഡ് 19 പന്തിൽ 40 റൺസാണ് അടിച്ചുകൂട്ടിയത്.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 170 റൺസ് എടുത്തത്.
ഇന്ന് രാജ്കോട്ടിൽ നടക്കുന്ന മത്സരത്തിൽ ഗുജറാത്ത് ലയൺസ് – സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും.