ശ്രീനഗർ: അതിർത്തിയിൽ നുഴഞ്ഞു കയറിയ ഒരു ഭീകരനെ ഭാരതസൈന്യം വധിച്ചു. വടക്കൻ കശ്മീരിലെ പോസ്തായി ഗ്രാമത്തിലാണ് സംഭവം.
ഭീകരസാന്നിദ്ധ്യത്തെക്കുറിച്ചു വിവരം ലഭിച്ച സൈന്യവും, കശ്മീർ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും സംയുക്തമായാണ് ഇയാളെ വധിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു.