ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. ആദ്യമത്സരത്തിൽ ഗുജറാത്ത് ലയൺസ്, കിംഗ്സ് ഇലവൺ പഞ്ചാബിനെ നേരിടും. പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്താണ് ഗുജറാത്ത്. അതേസമയം ആറു മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് പഞ്ചാബിന് നേടാനായത്. തുടർച്ചയായ പരാജയങ്ങളെ തുടർന്ന് നായകസ്ഥാനത്തു നിന്ന് ഡേവിഡ് മില്ലറെ നീക്കി. പകരം മുരളി വിജയ് ആകും ഇന്ന് പഞ്ചാബിനെ നയിക്കുക. ഇന്നത്തെ രണ്ടാം മത്സരത്തിൽ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സ്, മുംബൈ ഇന്ത്യൻസിനേയും നേരിടും.
ഇന്നലെ നടന്ന മത്സരങ്ങളിൽ, സൺറൈസേഴ്സ് ഹൈദരാബാദിനും, ഡൽഹി ഡെയർ ഡെവിൾസിനും വിജയം. 15 റൺസിനാണ് ഹൈദരാബാദ്, ബംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തിയത്. മറ്റൊരു കളിയിൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് ഡൽഹി ഡെയർ ഡെവിൾസ് തോൽപ്പിച്ചു.