പ്രേമമോഹിതം ജീവിതം
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രേമമോഹിതം ജീവിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2016, 01:14 pm IST
Facebook
Twitter
WhatsAppTelegram

1960 മെയ് 21ന് പത്തനംതിട്ടയിലെ ഇലന്തൂരില്‍ ജനനം. 1980ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആണ് പുറത്തു വന്ന ആദ്യ ചിത്രം. അന്നു മുതല്‍ക്ക് നടനവൈഭവത്തിന്റെ മഹിത വിലാസമാണ് മലയാളത്തിന് മോഹന്‍ലാല്‍. ഏതു ചിത്രം ഏറ്റവും മികച്ചത് എന്ന ചോദ്യത്തിന് ഉത്തരം അസാദ്ധ്യമാക്കും വിധം ഏതു ചിത്രത്തിലേയും ഏതു കഥാപാത്രത്തേയും അനശ്വരമാക്കാന്‍ കെല്‍പ്പുള്ള അഭിനേതാക്കള്‍ കുറച്ചേയുള്ളൂ ഇന്ത്യയില്‍. അവരില്‍ മുന്നിലാണ് മോഹന്‍ലാല്‍.

ഒരൊറ്റ സിനിമാപ്പേരില്‍ ഒതുക്കാനാകില്ല മലയാളത്തിലെ മോഹന ലാലിസം. ഒരു വശത്തേക്ക് തോളല്‍പ്പം ചെരിച്ച് പാടം പൂത്ത കാലം പാടി വരുന്ന ലാലേട്ടനെ കാല്‍പ്പനിക കേരളം പ്രണയിച്ചതിന് കണക്കില്ല. കിരീടത്തിലെ സേതുവിന്റെ പൊള്ളുന്ന ജീവിതാനുഭവം മലയാളിയെ കരയിപ്പിച്ചതും കുറച്ചൊന്നുമല്ല. എന്നാല്‍ അത്രത്തോളം തന്നെ ചിരിപ്പിച്ചു കിലുക്കത്തിലെ ജോജി. ഇടക്കാലത്ത് മുണ്ടു മടക്കി കുത്തിയ ആ പൗരുഷത്തെ മലയാളം നമിച്ചു. മുണ്ടയ്‌ക്കല്‍ ശേഖരന്‍ വെട്ടിനുറുക്കിയിട്ടും പിരിച്ച മീശ താഴ്‌ത്തിയില്ല മംഗലശ്ശേരി നീലകണ്ഠന്‍.

വരവേല്‍പ്പും വാനപ്രസ്ഥവും കന്മദവും കമലദളവും ഭരതവും ഭ്രമരവും താഴ് വാരവും തന്മാത്രയും മായാമയൂരവും മണിച്ചിത്രത്താഴും ദൃശ്യവും സമ്മാനിച്ച അത്ഭുതകരമായ വൈചിത്യം അനന്തവും വിസ്മയകരവുമാണ്. കള്ളനോട്ടവും കുസൃതിയും അല്‍പ്പം വില്ലത്തരവും പ്രണയവും ഒക്കെയായി തിരയില്‍ നിറഞ്ഞ ലാലേട്ടനെ ഉള്ളു നിറയെ സ്‌നേഹിച്ചു മലയാളം. ഗാനരംഗങ്ങളിലെ വൈഭവം ഹൃദയത്തില്‍ നിറച്ചു ആസ്വാദനത്തിന്റെ ഹരിമുരളീരവം. ഉള്ളിലെ പാട്ടുകാരന്‍ ഉണര്‍ന്നപ്പോള്‍ കേട്ട പാട്ടെല്ലാം ഏറ്റുപാടി മലയാളം. ആറ്റുമണല്‍ പായയിലെ അന്തിവെയില്‍ ശോഭയായി അവയെല്ലാം അലിവായും അഴകായും കാതില്‍ തങ്ങി.

തേടിയെത്തിയ സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ക്കപ്പുറം തലമുറകളുടെ സാംസ്‌കാരിക ബോധത്തെ നിര്‍ണയിക്കാനായി എന്നതാണ് മോഹന്‍ലാല്‍ എന്ന വ്യക്തിയെ വ്യത്യസ്തനാക്കിയത്. നവമാദ്ധ്യമങ്ങളിലൂടെ തുടരുന്ന ഇടപെടല്‍ കാലികവും മൗലികവുമാണ്, പലപ്പോഴും തുറന്ന സംവാദങ്ങള്‍ക്ക് വഴി വെക്കുന്നതും. രാഷ്‌ട്രീത്തിന്റെ സ്വത്വ ബോധത്തോടും ദേശ രാഷ്‌ട്രീയത്തോടും പുലര്‍ത്തുന്ന ആദരവിനും വിനയത്തിനും അംഗീകാരമായി ലഫ്റ്റനന്റ് കേണല്‍ പദവിയും ലാലിനെ തേടിയെത്തി. എഴുത്തുകാരനും ഗായകനും നാടക വേദിയിലെ അനുപമ ചാരുതയും ഒക്കെയായി വിഭിന്ന തലങ്ങളില്‍ മികവാട്ടം തുടരുമ്പോഴും വെള്ളിത്തിരയിലെ വൈചിത്യം തന്നെയാണ് മോഹന്‍ലാല്‍ എന്ന വ്യക്തിയെ ഭാരതത്തിലെ മഹാനായ നടനാക്കി മാറ്റുന്നത്.

നവരസങ്ങളുടെ കമലദളം പൊഴിച്ച് ലാല്‍ രാജ്യത്തിന്റെ അഭിമാന താരമാണ് എന്നും എപ്പോഴും. അന്‍പത്തിയാറ് പിന്നിട്ട ആ ശരീരകാന്തിക്ക് ഇന്നും പ്രായമേറിയിട്ടില്ല തിരയില്‍. വെറുതെയല്ല മീരാ ജാസ്മിന്‍ പറഞ്ഞത്, ഉമ്മ വെയ്‌ക്കാന്‍ തോന്നുന്നു ലാലേട്ടന്റെ കവിളുകള്‍ കാണുമ്പോള്‍ എന്ന്.

പതിവ് പിറന്നാള്‍ പോലെ ലളിതമായിരിക്കും ലാലേട്ടന് ഈ പിറന്നാള്‍ ദിനവും. എന്നാള്‍ പ്രിയ താരത്തിന് നേരിട്ടും സോഷ്യല്‍ മീഡിയകള്‍ വഴിയും ആശംസകളുടെ പൂക്കാലം സമ്മാനിക്കുകയാണ് ആരാധകര്‍. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലാല്‍ ചിത്രമായ പുലി മുരുകന്റെ ട്രെയിലര്‍ പിറന്നാള്‍ സമ്മാനമായി പുറത്തിറക്കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ലാലേട്ടന് ജനം ടി.വിയുടെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies