ന്യൂഡൽഹി: സഹപാഠിനിയായ ആഫ്രിക്കൻ യുവതിയെ ബലാത്സംഗം ചെയ്ത ജെ.എൻ.യു വിദ്യാർത്ഥി അറസ്റ്റിലായി. ഗുവാഹട്ടി സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോസ്റ്റലിൽ പാർട്ടി നടക്കവേ മദ്യം നൽകി മയക്കിയ ശേഷം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിലെ വിദ്യാർത്ഥികളാണ് രണ്ടു പേരും. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാണ്ട് ചെയ്തു.