മാക്കൂട്ടം: കണ്ണൂർ മാക്കൂട്ടം ചുരത്തിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. വടകര സ്വദേശികളാണ് മരിച്ചത്. കർണാടക അതിർത്തിയായ മാക്കൂട്ടം പെരുമ്പാടി ചെക്ക് പോസ്റ്റിന് സമീപം ചുക്ക് കയറ്റി വരികയായിരുന്ന ലോറി കാറിന് മുകളിലേക്ക് മറിഞ്ഞായിരുന്നു അപകടം. പരിക്കേറ്റ അഞ്ച് പേരെ വിരാജ്പേട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി.