കണ്ണൂർ: കെ.പി.സി.സി പ്രസിഡന്റ് ഒഴിയണമെന്ന ചർച്ച നടന്നിട്ടില്ലെന്നും ഇതുസംബന്ധിച്ച വാർത്ത മാദ്ധ്യമസൃഷ്ടി മാത്രമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മദ്യനയത്തിലെ പാളിച്ചകൾ തെരഞ്ഞെടുപ്പ് തോൽവിക്ക് വഴിവെച്ചെന്നും അദ്ദേഹം പറഞ്ഞു. ഹരിപ്പാട് മെഡിക്കൽ കോളേജിനായി ഭൂമി ഏറ്റെടുത്തത് തികച്ചും നിയമാനുസൃതമായാണെന്നും മന്ത്രിമാരായ തോമസ് ഐസക്കും കെ.കെ.ശൈലജയും കാര്യങ്ങൾ മനസ്സിലാക്കാതെയാണ് ഇതുസംബന്ധിച്ച് പ്രതികരിച്ചതെന്നും ചെന്നിത്തല കണ്ണൂരിൽ പറഞ്ഞു.