സുശീൽ കുമാറിന് റിയോ ഒളിംപിക്സിൽ പങ്കെടുക്കാനാകില്ല. ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തന്നെ അനുവദിക്കണമെന്ന സുശീലിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി തളളി. ഇതിനായി ട്രയൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ റെസ് ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ തീരുമാനത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ ഗുസ്തിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുളള അവസരം നർസിങ് യാദവിന് നല്‍കിയതിനെതിരെയാണ് സുശീൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ലണ്ടൻ ഒളിംപിക്സിലെ വെളളി മെഡൽ ജേതാവാണ് സുശീൽ കുമാർ