തലശ്ശേരി: എന്‍ജിനീയറിംഗ് കോളേജിലേക്കുള്ള വിവിധ തസ്തികകളിലേക്ക് റാങ്ക് ലിസ്റ്റ് മറികടന്ന് കരാർ നിയമനം നടത്താന്‍ തലശ്ശേരി എന്‍ജിനീയറിംഗ് കോളേജിൽ സംഘടിപ്പിച്ച ഇന്റർവ്യൂ യുവമോർച്ച പ്രവർത്തകർ തടഞ്ഞു.
യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രിന്‍സിപ്പലിനെ ഉപരോധിച്ചതിനെ തുടർന്ന് ഇന്റർവ്യൂ നിർത്തിവച്ചു. ജൂലായ് 2ന് മന്ത്രിയുടെ തീരുമാനം വരുന്നതുവരെ ഇന്റർവ്യൂ നടത്തില്ലെന്ന് പ്രിന്‍സിപ്പൽ ഉറപ്പ് നല്‍കിയതിനെ തുടർന്നാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.