തിരുവനന്തപുരം: ഹെല്‍മറ്റില്ലെങ്കില്‍ ഇരുചക്ര വാഹനക്കാര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന ഉത്തരവ് വകുപ്പ് മന്ത്രി അറിയാതെ ഇറക്കിയതിന് ഗതാഗത കമ്മീഷണര്‍ ടോമിന് ജെ തച്ചങ്കരിയോട് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് വിശദീകരണം തേടി. നയപരമായ കാര്യങ്ങള്‍ തീരുമാനിക്കും മുമ്പ് സര്‍ക്കാറുമായി ആലോചിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാനുള്ള പുതിയ തീരുമാനത്തില്‍ അപാകതയുണ്ടെങ്കില്‍ പിന്നീട് പരിശോധിക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.