പട്ന : പട്നയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിൽ പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം . സക്കീർ നായിക്കിനും അസദുദ്ദീൻ ഒവൈസിക്കും അഭിവാദ്യങ്ങളർപ്പിച്ചു കൊണ്ട് പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിലാണ് പാക് അനുകൂല മുദ്രാവാക്യം മുഴങ്ങിയത്.
മൊഹമ്മദ് റിയാസ് മോരിയുടെ നേതൃത്വത്തിലാണ് റാലി നടന്നത് . ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്ന സാഹചര്യത്തിൽ സംസ്ഥാന പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ അറസ്റ്റിലായി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും മിഥിലാഞ്ചൽ യൂണിറ്റ് സെക്രട്ടറിയുമായ മൊഹമ്മദ് തൗഫീഖ് ആണ് അറസ്റ്റിലായത്,
റാലിയുടെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ വിശകലനം ചെയ്യുകയാണെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും ഡിജിപി പികെ താക്കൂർ അറിയിച്ചു.
കേരളത്തിൽ രൂപം കൊണ്ട മതമൗലികവാദ സംഘടനയായ എൻ ഡി എഫിന്റെ പുതിയ രൂപമാണ് പോപ്പുലർ ഫ്രണ്ട് . പ്രവാചക നിന്ദ ആരോപിച്ച് ന്യൂമാൻ കോളേജ് അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയതിന്റെ പിന്നിലും ഇതേ സംഘടനയായിരുന്നു .
സക്കീർ നായക്കിനും ഒവൈസിക്കുമെതിരെ കേന്ദ്രസർക്കാർ നടപടികളെടുക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം
#WATCH: Protest held in support of Zakir Naik in Patna (Bihar) (15.07.16)https://t.co/KnmdMPEwDa
— ANI (@ANI_news) July 16, 2016