ദിസ്പൂർ: ബോഡോ തീവ്രവാദികളുടെ മൂന്നു മുതിർന്ന നേതാക്കൾ അസമിലുണ്ടായ എൻകൗണ്ടറിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരോധിതസംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് എന്ന സംഘടനയിലെ അംഗങ്ങളാണ് അസമിലെ കൊക്രഝർ കാടുകളിലുണ്ടായ സൈനികനടപടിയിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
2014ൽ അസമിലെ 76 ഗോത്രവർഗ്ഗക്കാരെ കൊല ചെയ്ത സംഘടനയാണ് എൻ.ഡി.എഫ്.ബി. മ്യാന്മാറിലും ഭാരതത്തിലുമായി വ്യാപിച്ചു കിടക്കുന്ന തീവ്രവാദസംഘടനകളിൽ വേരുകളുള്ള സംഘടനയാണിത്. ഇവരിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.