മുംബൈ: മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുംബൈയിൽ അറസ്റ്റിലായ മതപണ്ഡിതനും വിവാദമതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ ഇസ്ലാമിക് പീസ് ഫൗണ്ടേഷൻ അദ്ധ്യാപകനുമായ ആർഷിദ് ഖുറൈഷിയെ ഇന്ന് കേരളത്തിൽ എത്തിക്കും. ഖുറൈഷിയുടെ സഹായിയായ ഒരാൾ കൂടി അറസ്റ്റിലായിട്ടുണ്ട്. റിസ്വാൻ ഖാൻ എന്ന മലയാളിയെയാണ് ഇന്നലെ മുംബൈയിൽ നിന്ന് പിടികൂടിയത്. ഖുറൈഷിയെ ചോദ്യം ചെയ്തതിൽ നിന്നാണ് റിസ്വാനെ കുറിച്ചുള്ള വിവരം ലഭിച്ചത്.
ഇരുവർക്കും ഐ.എസുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് സൂചന. കാണാതായ കൊച്ചി സ്വദേശി മെറിന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖുറൈഷി മുംബൈയിൽ അറസ്റ്റിലായത്. ഖുറൈഷിക്കെതിരെ കൊച്ചി പൊലീസ് നേരത്തെ, നിയമവിരുദ്ധ പ്രവർത്തന നിയന്ത്രണ നിയമയമായ യു.എ.പി.എ ചുമത്തിയിരുന്നു.