മദീന: സൗദി വിഷയത്തിൽ മാദ്ധ്യമങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്ന് വി.കെ. സിംഗ്.
ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സൗദി സർക്കാർ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഇതിനുള്ള ചെലവ് സൗദി സർക്കാർ വഹിക്കുമെന്ന് സൽമാൻ രാജാവ് ഉറപ്പ് നൽകി.
സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുളള നടപടിക്രമങ്ങൾ പുരോഗമിക്കുന്ന സാഹര്യത്തിൽ, പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കേന്ദ്ര വിദേശകാര്യമന്ത്രി വി.കെ. സിംഗ് സൗദിയിൽ തുടരുകയാണ്.
തൊഴിലാളി പ്രശ്നം മാദ്ധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതിയിൽ സൗദി അറേബ്യ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് സൗദി വിഷയത്തിൽ മാദ്ധ്യമങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്ന് വി.കെ. സിംഗ് പറഞ്ഞു. പ്രശ്നം പെരുപ്പിച്ച് കാണിക്കാൻ ചില കോണുകളിൽ നിന്ന് ശ്രമം നടക്കുന്നതായും മദീനയിൽ അദ്ദേഹം വ്യക്തമാക്കി.
സൗദിയിലെ തൊഴിൽ പ്രശ്നം രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകി. തൊഴിൽ പ്രതിസന്ധി നേരിടുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സൗദിസർക്കാർ സഹായിക്കുമെന്നും ഇതിനുള്ള ചെലവ് സൗദി സർക്കാർ വഹിക്കുമെന്ന് സൽമാൻ രാജാവ് ഉറപ്പ് നൽകി. സൗദിയിലുള്ള ഇന്ത്യാക്കാർക്ക് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുമെന്നും സൗദി രാജാവ് പറഞ്ഞു.