വരികളിൽ വിരിയുന്ന വിസ്മയം: "ഞാൻ നനഞ്ഞത്‌ നീയെന്ന ഒറ്റത്തുള്ളിയുടെ പെയ്ത്തിൽ"
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Columns

വരികളിൽ വിരിയുന്ന വിസ്മയം: “ഞാൻ നനഞ്ഞത്‌ നീയെന്ന ഒറ്റത്തുള്ളിയുടെ പെയ്‌ത്തിൽ”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2016, 11:09 am IST
Facebook
Twitter
WhatsAppTelegram

മിഥുൻ കല്യാണി


മൂന്നോ നാലോ വാക്കുകളിൽ വിരിയുന്ന ആശയത്തിന്റെ അപാരത. പന്തളം സ്വദേശി അജിത് കുമാറിന്റെ കവിതകളെ നമുക്ക് ഇങ്ങനെ വിശേഷിപ്പിക്കാം. കുറിക്കുകൊള്ളുന്ന വിമർശനങ്ങളും ചിരിയും ചിന്തയും നിറക്കുന്ന ഹൈക്കു കവിതകൾ. മാറുന്ന സാമൂഹിക ചുറ്റുപാടിൽ നടക്കുന്ന അനീതികൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ, തുറന്ന വിമർശനങ്ങൾ തന്നെയാണ് അജിത്തിന്റെ ഒാരോ എഴുത്തും.

“വ്യഭിചരിക്കുന്നവരെ
ശിക്ഷിക്കാൻ നിയമമുണ്ട്.
നിയമത്തെ വ്യഭിചരിക്കുന്നവരെ
ശിക്ഷിക്കാൻ ആരുണ്ട് ? “

സോഷ്യൽ മീഡിയയിൽ എഴുതിക്കൂട്ടിയവ തുന്നിച്ചേർത്ത് “ഞാൻ നനഞ്ഞത്‌ നീയെന്ന ഒറ്റത്തുള്ളിയുടെ പെയ്‌ത്തിൽ” എന്ന പേരിൽ ബുക്ക് പുറം ലോകത്തെത്തിക്കുകയാണ് അജിത്ത്. എഴുത്തിന്റെ മേഖലയെ ഇത്രയേറെ വിപുലീകരിക്കാൻ സാധിച്ചത് സോഷ്യൽമീഡിയയാണെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. എല്ലാ വിഷയങ്ങളിലും കവിതയിലൂടെ തന്രേതായ ഇടപെടലുകൾ നടത്തുന്നു. ദൈനംദിന സംഭവങ്ങളടക്കം വിഷയമാവുന്ന കവിതകളിൽ സമൂഹവും പ്രണയവും വിരഹവും ഗൃഹാതുരതയുമെല്ലാം ഭാഗമാണ്.

“മാട്രിമോണിയൽ കോളത്തിൽ
ഡോക്ടറെയും എൻജീനിയറെയും
പ്രൊഫസറെയും വേണമെന്നല്ലാതെ
കൃഷിക്കാരെ വേണമെന്ന്
ഒരു പരസ്യവും കണ്ടിട്ടില്ല,
പിന്നെങ്ങനെ ചെറുപ്പക്കാർ
കൃഷിക്കാരാകും ?”

വെറും കവിതകളല്ല വരികളിൽ തീർക്കുന്ന വിസ്മയങ്ങളാണ് അജിത്തിന്റെ ഒാരോ എഴുത്തും. കവിതകളെ കുട്ടിക്കളിയായല്ല സമീപിക്കുന്നത് എന്നത് തന്നെയാണ് വരികളിൽ ഗൗരവം കൂടാൻ കാരണം.

“കരയാതെ വച്ച
കണ്ണുനീരാണ്
മഷിയായി മാറിയതും
ഞാൻ മുക്കി എഴുതിയതും”

വരികളിൽ ഭൂരിഭാഗവും നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്നവയാണ്.

“സ്ത്രീ രത്നമെന്ന്
വിളിക്കുന്നത് കൊണ്ടാണോ
സത്രീ വിൽപ്പനച്ചരക്കാവുന്നതും
അടച്ചുപൂട്ടി വയക്കപ്പെടുന്നതും”

ആശങ്ങൾ വിസ്മയം തീർക്കുന്ന പരസ്യമേഖലയിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തെ കവിതകളിൽ അതും ഏറെ സഹായിച്ചിട്ടുണ്ട്. ചെറിയ വരികൾ കൊണ്ട് വലിയ കവിതകൾ ഉണ്ടാകുന്ന ഹൈക്കു സങ്കേതത്തിൽ അജിത്തിന്റെ മാജിക്കുകൾ എനിയും പ്രതീക്ഷിക്കാം.

Share
Tweet
SendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

‘ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപിക’; വെറും കെട്ടുകഥ; ‘ഫാത്തിമ ഷെയ്ഖ്’ ജീവിച്ചിരുന്നില്ല; കുറ്റസമ്മതവുമായി എഴുത്തുകാരൻ

“ഇതുപോലെ സമഭാവനയോടെ ചേർത്തുപിടിക്കാൻ, മറ്റാർക്കാണ് കഴിയുക?” കുവൈത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് പ്രവാസി സാമൂഹ്യപ്രവർത്തക

കിഴക്കിന്റെ വെനീസിന് നരേന്ദ്ര മോദിയുടെ ഗ്യാരന്റി; ത്രികോണ പോരിൽ ബിജെപിയുടെ പെൺകരുത്ത്; ആലപ്പുഴയിൽ ശോഭിക്കാൻ ശോഭാ സുരേന്ദ്രൻ

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കശ്മീർ കാ സാത്ത്, കശ്മീർ കാ വികാസ്: ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

Latest News

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies