തിരുവനന്തപുരം: രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനം സംസ്ഥാനത്തും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തിരുവനന്തപുരത്ത് രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി .സദാശിവം പതാകയുയര്‍ത്തി ആഘോഷച്ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പരേഡും പതാക ഉയര്‍ത്തലും നടന്നു.
രാജ്ഭവനില്‍ നടന്ന ആഘോഷപരിപാടികളില്‍ രാജ്ഭവന് ജീവനക്കാരും പങ്കെടുത്തു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പതാക ഉയര്‍ത്തി. തുടര്‍ന്ന് വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച അദ്ദേഹം സ്തുത്യര്‍ഹ സേവനത്തിനുളള പൊലീസ് മെഡലുകളും സമ്മാനിച്ചു.
ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ മന്ത്രി ജി. സുധാകരനും കൊല്ലത്ത് മന്ത്രി മെഴ്സിക്കുട്ടിയമ്മയും പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ടൂറിസം സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് പതാക ഉയര്‍ത്തി. കോട്ടയത്ത് പൊലീസ് പരേഡ് ഗ്രൗണ്ടില്‍ വനംമന്ത്രി കെ. രാജു പതാക ഉയര്‍ത്തി.
കൊച്ചിയില്‍ കാക്കനാട് സിവില്‍ സ്റ്റേഷന് ഗ്രൗണ്ടില്‍ കായികമന്ത്രി ഇ.പി ജയരാജന് സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. സ്വാതന്ത്ര്യ ദിന സന്ദേശവും അദ്ദേഹം നല്കി. കോഴിക്കോട് വിക്രം മൈതാനിയില്‍ മന്ത്രി ടി.പി രാമകൃഷ്ണന് പതാകയുയര്‍ത്തി. പതിനഞ്ച് പൊലീസുദ്യോഗസ്ഥരെ വിശിഷ്ടസേവനത്തിനുള്ള മെഡല്‍ നല്കി ആദരിച്ചു.
കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ സല്യൂട്ട് സ്വീകരിച്ചു. മലപ്പുറത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലും പാലക്കാട് പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലനും സല്യൂട്ട് സ്വീകരിച്ചു. കാസര്‍ഗോഡ് സിവില്സ്റ്റേഷന് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും വയനാട്ടില്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനും പതാകയുയര്‍ത്തി.