തിരുവനന്തപുരം: ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലാണ് റാലി.
ക്ലർക്ക്, സ്റ്റോർ കീപ്പർ, നഴ്സിംഗ് അസിസ്റ്റന്റ് ജനറൽ ഡ്യൂട്ടി തുടങ്ങിയ തസ്തികയിലേക്കുള്ള ഇന്ത്യൻ ആർമിയിയുടെ റിക്രൂട്ട്മെന്റ് റാലിയാണ് ഒക്ടോബർ 15 മുതൽ 24 വരെ തിരുവനന്തപുരത്ത് നടക്കുന്നത്.
പാങ്ങോട് സൈനിക ക്യാമ്പിൽ വെച്ച് നടക്കുന്ന റാലിയിൽ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഉദ്യോഗാർതഥികൾക്ക് പങ്കെടുക്കാം. WWW.JOININDIANARMY.NIC.IN എന്ന വെബ് സൈറ്റ് വഴിയാണ് റാലിക്കുള്ള അപേക്ഷ നൽകേണ്ടതെന്ന് റിക്രൂട്ടിങ് ഡയറക്ടർ കേണൽ രവികുമാർ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.