ബെയ്ജിംഗ് : ന്യൂസ് പോർട്ടലുകൾക്ക് മേലുള്ള നിയന്ത്രണം കർക്കശമാക്കാൻ ചൈനീസ് സർക്കാരിന്റെ തീരുമാനം . സർക്കാർ വിരുദ്ധമായോ സർക്കാർ ചട്ടങ്ങൾക്ക് അനുസൃതമല്ലാതെയോ വാർത്ത വന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്തം എഡിറ്റർ ഇൻ ചീഫിനായിരിക്കുമെന്ന് നിർദ്ദേശം നൽകിയതായി ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
ചൈനയുടെ ശക്തമായ സൈബർസ്പേയ്സ് ഭരണ വിഭാഗമാണ് തീരുമാനമെടുത്തത് . ന്യൂസ് പോർട്ടലുകളിൽ വരുന്ന ഏത് വിഭാഗത്തിൽ പെടുന്ന വാർത്തകളും വിശകലനങ്ങളുമായാലും നിയന്ത്രണത്തിൽ ഉൾപ്പെടും . വാർത്തകൾക്ക് പിന്നിലുള്ള റിപ്പോർട്ടർമാരേയും കണ്ടന്റ് എഴുത്തുകാരേയും അവരുടെ എഴുത്തിനേയും പൂർണസമയം നിരീക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.
ഒരു മാസത്തിനു മുൻപ് ചൈനീസ് പ്രസിഡന്റുമായി ബന്ധപ്പെട്ട് വന്ന വാർത്തയുടെ തലക്കെട്ടിൽ പിഴവ് വന്നിരുന്നു . ചൈനയിലെ പ്രധാനപ്പെട്ട ഒരു ഓണലിൻ മാദ്ധ്യമത്തിനാണ് തെറ്റ് സംഭവിച്ചത് . തുടർന്ന് എഡിറ്റർ ഇൻ ചീഫിനെ പുറത്താക്കിയിരുന്നു.