തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ജോലി സമയത്ത് പൂക്കളം ഇടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനു നിയന്ത്രണം വേണം. സർക്കാർ ജീവനക്കാർക്ക് ആവശ്യത്തിന് അവധി ലഭിക്കുന്നുണ്ടെന്നും, അവധി സമയത്ത് ഇത്തരം ആവശ്യങ്ങൾ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് സപ്ലൈകോയുടെ ഓണം-ബക്രീദ് മെട്രോ ഫയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
ഓണക്കാലത്ത് പൊതുവിപണിയിലെ കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയും. ഇതിനായി സംസ്ഥാന തലത്തിൽ പ്രത്യേക സ്കോഡുകളെ നിയോഗിക്കും. വനവാസികൾക്ക് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഓണക്കാലം കഴിയുന്നതുവരെ അവശ്യ സാധനങ്ങളുടെ വില വർധിപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി പി തിലോത്തമനും പറഞ്ഞു.