ധാക്ക: ധാക്കയിൽ റസ്റ്റോറന്റിൽ നടത്തിയ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തമീം അഹമ്മദ് ചൗധരി എന്ന ഐ.എസ് ഭീകരൻ കൊല്ലപ്പെട്ടു. ബംഗ്ലാദേശിൽ ജനിച്ച ഇയാൾ കനേഡിയൻ പൗരത്വമുള്ളയാളാണ്. ഇയാളോടൊപ്പം മറ്റു മൂന്ന് ഐ.എസ്.ഭീകരർ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്.
ധാക്കയിലെ നാരായൺ ഗഞ്ച് എന്ന പ്രദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന ഇവരെ രഹസ്യവിവരത്തേത്തുടർന്ന് ബംഗ്ലാദേശ് സുരക്ഷാസേനയാണ് വധിച്ചത്. കാനഡയിൽ നിന്നും മൂന്നു വർഷം മുൻപേ മടങ്ങിയെത്തിയ ഇയാൾ ഇസ്ലാമിക് സ്റ്റേറ്റിന്റെ ബംഗ്ലാദേശിലെ പ്രധാനിയാണ്.