ന്യൂഡൽഹി : കമ്യൂണിസ്റ്റ് രാജ്യമായ വടക്കൻ കൊറിയയ്ക്ക് ആണവായുധങ്ങൾ നൽകുന്നത് പാകിസ്ഥാനാണെന്ന് റിപ്പോർട്ട് . ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ള റിപ്പോർട്ട് സിഐഎ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിക്ക് കൈമാറ . ചൈനീസ് കമ്പനിയിൽ നിന്ന് പാകിസ്ഥാനിലെത്തുന്ന ആണവ പദാർത്ഥങ്ങളാണ് വടക്കൻ കൊറിയയ്ക്ക് കൈമാറുന്നത്.
യുഎൻ നിയമങ്ങൾക്ക് വിരുദ്ധമായ നടപടികളാണ് പാകിസ്ഥാൻ ചെയ്യുന്നതെന്ന് ആരോപണമുയർന്ന് കഴിഞ്ഞു. ആണവ വിതരണ ഗ്രൂപ്പിൽ അംഗത്വം നേടാനുള്ള പാകിസ്ഥാന്റെ ശ്രമം ഈ സാഹചര്യത്തിൽ സംശയമുയർത്തുന്നതാണെന്ന് നിരീക്ഷണങ്ങളുണ്ട് .
ആണവായുധമുണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങളും പാകിസ്ഥാൻ നൽകുന്നതായി റിപ്പോർട്ടുകളുണ്ട് . ചൈനയും വടക്കൻ കൊറിയയും തമ്മിലുള്ള ഉറ്റബന്ധത്തിന്റെ അടിസ്ഥാനത്തിൽ ചൈന പാകിസ്ഥാൻ വഴി ആണവസാമഗ്രികൾ നൽകുന്നതാണോ എന്നും സംശയമുയരുന്നുണ്ട് .