കൊല്ലം : കരുനാഗപളളിക്ക് സമീപം മാരാരിതോട്ടത്ത് ചരക്ക് തീവണ്ടി പാളം തെറ്റി .കോട്ടയത്തേക്ക് പോവുകയായിരുന്ന തീവണ്ടിയുടെ 9 ബോഗികളാണ് പാളം തെറ്റിയത് . ഇതേ തുടർന്ന് ആലപ്പുഴ ,കോട്ടയം പാതകളിൽ നിരവധി ട്രെയിനുകൾ റദ്ദാക്കി .
കോട്ടയത്തേക്ക് യൂറിയയുമായി പോയ തീവണ്ടിയാണ് പആളം തെറ്റിയത്. പാളം തെറ്റിയ ഒൻപത് ബോഗികളിൽ നാലെണ്ണം പൂർണമായും മറിഞ്ഞു. സംഭവത്തെ തുടർന്ന് മറ്റ് തീവണ്ടികൾ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. രാവിലെ ഒരു പാളത്തിൽ കൂടിയുള്ള ഗതാഗതം പുനസ്ഥാപിച്ചെങ്കിലും തീവണ്ടികൾ മണിക്കൂറുകൾ വൈകുമെന്നാണ് സൂചന.
പൂർണമായി റദ്ദാക്കിയ സർവീസുകൾ ഇവയാണ്
1, 56300 – കൊല്ലം ആലപ്പുഴ പാസഞ്ചർ (3:30 ന് യാത്ര ആരംഭിക്കേണ്ടത് )
2, 56302 – ആലപ്പുഴ എറണാകുളം പാസഞ്ചർ ( 7:20)
3, 56303 എറണാകുളം – ആലപ്പുഴ പാസഞ്ചർ ( 15 :35 )
4, 56301 – ആലപ്പുഴ – കൊല്ലം പാസഞ്ചർ ( 17:15 )
5, 56392 – കൊല്ലം – എറണാകുളം പാസഞ്ചർ ( 4:20 )
6, 56387 – എറണാകുളം – കായംകുളം പാസഞ്ചർ (11:30 )
7, 66300 – കൊല്ലം എറണാകുളം മെമു ( കോട്ടയം വഴി ) (7:40 )
8, 66301 – എറണാകുളം – കൊല്ലം മെമു ( കോട്ടയം വഴി ) (14:40)
9, 66302 – കൊല്ലം എറണാകുളം മെമു ( ആലപ്പുഴ വഴി ) (8:50 )
10, 66303 – എറണാകുളം – കൊല്ലം മെമു (ആലപ്പുഴ വഴി ) (12:20)
ഭാഗികമായി റദ്ദാക്കിയ സർവീസുകൾ (കായംകുളത്തിനും കൊല്ലത്തിനുമിടയിൽ )
1, 66307 – എറണാകുളം – കൊല്ലം മെമു ( കോട്ടയം വഴി ) (5:25 )
2, 66308 – കൊല്ലം എറണാകുളം മെമു ( കോട്ടയം വഴി )
3, 56305 കോട്ടയം – കൊല്ലം പാസഞ്ചർ