NewsIndia

കേന്ദ്ര പ്രതിരോധമന്ത്രിക്ക് വാഹനം നല്‍കിയില്ല; സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ വീഴ്ചയെന്ന് പരാതി

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന് കോഴിക്കോട് എത്തിയ കേന്ദ്ര പ്രതിരോധമന്ത്രിക്ക് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക വാഹനം ഏര്‍പ്പെടുത്തിയില്ല. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം പൊതുഭരണ വകുപ്പാണ് വിഐപികള്‍ക്കും കേന്ദ്ര മന്ത്രിമാര്‍ക്കും യാത്രാസൗകര്യം ഏര്‍പ്പെടുത്തേണ്ടത്. എന്നാല്‍ വാഹനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ സ്വകാര്യ വാഹനത്തെയാണ് മന്ത്രി ആശ്രയിച്ചത്.

ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായുള്ള നേതൃയോഗത്തില്‍ പങ്കെടുക്കാനാണ് മനോഹര്‍ പരീക്കര്‍ കോഴിക്കോട്ടെത്തിയത്. നേതൃയോഗം നടന്ന രാവിസ് റിസോര്‍ട്ടില്‍ നിന്ന് പൊതുസമ്മേളന വേദിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ഔദ്യോഗിക വാഹനം ലഭ്യമല്ലെന്ന വിവരം അറിഞ്ഞത്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം അല്‍പസമയം ആശങ്കയിലായി. തുടര്‍ന്ന് പാര്‍ട്ടിയേര്‍പ്പെടുത്തിയ സ്വകാര്യ വാഹനത്തിലാണ് മന്ത്രി യാത്ര ചെയ്തത്.

കേന്ദ്ര മന്ത്രിമാര്‍ക്കും ദേശീയ നേതാക്കള്‍ക്കും പാര്‍ലമെന്ററി ബോര്‍ഡംഗങ്ങള്‍ക്കും ഔദ്യോഗിക വാഹനം നല്‍കിയ സാഹചര്യത്തിലാണ് ഗുരുതരമായ അവഹേളനം നടന്നത്. കേന്ദ്ര മന്ത്രിസഭയിലെ മൂന്നാമനായിട്ടാണ് പ്രതിരോധമന്ത്രിയെ വിലയിരുത്തുന്നത്. ഔദ്യോഗിക വാഹനം നിഷേധിച്ച സംഭവത്തില്‍ പരാതി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close