ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡി എം കെ യുടെ അഭിനന്ദനം. ഭാരതം നടത്തിയ സർജിക്കൽ സ്ട്രൈക്കിന് സൈന്യത്തിനും അതിനു കാരണക്കാരനായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഡി എം കെ അകമഴിഞ്ഞ അഭിനന്ദനങ്ങൾ നേരുന്നതായി ഡി എം കെ നേതാവ് എം കരുണാനിധി പ്രസ്താവനയിൽ പറഞ്ഞു.
അതിർത്തി കടന്നുള്ള ഭീകരാക്രമണത്തെ ഭാരതം ഇനിയും സഹിക്കില്ലെന്നത് തെളിയിക്കുന്നതായിരുന്നു സർജിക്കൽ സ്ട്രൈക്കെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ ക്ഷമയ്ക്ക് അതിരുണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം വ്യക്തമാക്കി.
കാവേരി വിഷയത്തിൽ കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കാനുള്ള സുപ്രീം കോടതി നിർദ്ദേശത്തേയും അദ്ദേഹം സ്വാഗതം ചെയ്തു. കാവേരി തർക്കപരിഹാര ട്രിബ്യൂണൽ വിധി അനുസരിച്ച് തമിഴ്നാട് , കർണാടക , കേരള , പുതുച്ചേരി എന്നീ സംസ്ഥാനങ്ങൾക്ക് കാവേരി ജലം വീതിച്ച് നൽകണമെന്നും അദ്ദേഹം പറഞ്ഞു.