തിരുവനന്തപുരം: വൃശ്ചികം ഒന്ന് വിശുദ്ധി ദിനമായി ആചരിക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അന്നേ ദിവസം ശബരിമല അടക്കമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ശുചീകരണം നടത്തി വിശുദ്ധി ഉറപ്പുവരുത്താനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
ക്ഷേത്രങ്ങളിലെ ജീവനക്കാരും ഉപദേശകസമിതി അംഗങ്ങളും ഭക്തരും സംയുക്തമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
വൃശ്ചികം ഒന്നായ നവംബര്‍ 16 മുതല്‍ ഡിസംബര്‍ 26 വരെ ബോര്‍ഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും പൂജയും പ്രാര്‍ത്ഥനയും നടത്തണം. മകരവിളക്ക് മഹോത്സവ ദിനമായ ജനുവരി 14ന് എല്ലാ ക്ഷേത്രങ്ങളും ദീപോത്സവമായി ആചരിക്കണമെന്നും പ്രസിഡന്റ് നിര്‍ദ്ദേശിച്ചു.