ന്യൂഡൽഹി: റിസർവ് ബാങ്ക് വായ്പ്പാ നയം പ്രഖ്യാപിച്ചു. വായ്പ്പാ നിരക്കുകളിൽ മാറ്റമില്ല. റിപ്പോ നിരക്ക് 6.25 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനവുമായി തുടരും.
നോട്ട് അസാധുവാക്കലിന് ശേഷമുളള ആദ്യത്തേതും ഊർജിത് പട്ടേൽ ഗവർണറായി സ്ഥാനമേറ്റശേഷമുള്ള രണ്ടാമത്തെയും നയപ്രഖ്യാപനമാണിത്.
കഴിഞ്ഞ ഒക്ടോബർ നാലിന് നടന്ന നയപ്രഖ്യാനത്തിലാണ് ആറുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ശതമാനത്തിലേക്ക് റിപ്പോനിരക്ക് എത്തിയത്.