ന്യൂഡൽഹി: പണം ചെലവഴിക്കുന്നതിന് ബിസിസിഐക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചു. ഇംഗ്ലണ്ടിനെതിരെ ഇനിയുള്ള രണ്ട് ടെസ്റ്റുകൾക്കായി 1.33 കോടി രൂപയാണ് അനുവദിച്ചത്.
നാളെ മുബൈയിലാണ് നാലാം ടെസ്റ്റ് ആരംഭിക്കുക. മൂന്ന് ഏകദിനങ്ങൾക്കും ട്വന്‍റി ട്വന്‍റി മത്സരങ്ങൾക്കും 25 ലക്ഷം രൂപ വീതവും അനുവദിച്ചു.
ജസ്റ്റിസ് ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തതിനെ തുടർന്നാണ് ഫണ്ട് ചെലവഴിക്കുന്നതിന് ബിസിസിഐയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.