മുംബൈ : ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം . ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഒരു വിക്കറ്റിന് 109 റൺസ് എന്ന നിലയിലാണ് ഇംഗ്ളണ്ട് .
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ളണ്ടിന് അലിസ്റ്റർ കുക്കും കീറ്റൺ ജെന്നിംഗ്സും മികച്ച തുടക്കമാണ് നൽകിയത്. സ്കോർ 99 ലെത്തി നിൽക്കെ കുക്കിനെ ജഡേജ പാർത്ഥിവ് പട്ടേലിന്റെ മികച്ച സ്റ്റമ്പിങ്ങിന്റെ സഹായത്തിൽ പുറത്താക്കുകയായിരുന്നു .
1 റൺസോടെ റൂട്ടും 55 റൺസോടെ ജെന്നിംഗ്സും ബാറ്റു ചെയ്യുകയാണ്