മുബൈ: മുംബൈ ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സിൽ 400 റൺസിന് പുറത്തായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തിരിച്ചടിയ്‌ക്കുന്നു. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 146 റൺസെന്ന നിലയിലാണ് ആതിഥേയർ.
70 റൺസുമായി മുരളി വിജയും 47 റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. 24 റൺസെടുത്ത ലോകേഷ് രാഹുലിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
രണ്ടാം ദിനം 288ന് അഞ്ച് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് 400 റൺസിന് പുറത്താവുകയായിരുന്നു. 76 റൺസെടുത്ത ജോസ് ബട്‍ലറിന് മാത്രമേ ഇന്ത്യൻ ബൗളർമാരെ ചെറുക്കാനായുള്ളൂ. ഇന്ത്യയ്‌ക്ക് വേണ്ടി അശ്വിൻ ആറും രവീന്ദ്ര ജഡേജ നാലും വിക്കറ്റ് വീഴ്‍ത്തി.















