വൈക്കം: പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വിജയലക്ഷ്മിയുടെ വൈക്കത്തെ വീട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം. തൃശ്ശൂര്‍ സ്വദേശി സന്തോഷ് ആണ് വരന്‍. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനു ശേഷം ബഹറിനില്‍ ജോലി ചെയ്യുകയാണ് സന്തോഷ്.
മാര്‍ച്ച് 29 ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം. പത്രത്തിലെ മാട്രിമോണിയല്‍ പരസ്യത്തിലൂടെയാണ് വിജയലക്ഷ്മിയ്‌ക്കു വരനെ ലഭിച്ചത്.
ബാഹുബലി അടക്കമുളള ചിത്രങ്ങളില്‍ പാടി ശ്രദ്ധ നേടിയ വിജയലക്ഷ്മിയുടെ അരങ്ങേറ്റം കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലൂടെയാണ്. ഈ ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കമല്‍ തന്നെ സംവിധാനം ചെയ്ത നടന്‍ എന്ന ചിത്രത്തിലെ ഒറ്റയ്‌ക്ക് പാടുന്ന പൂങ്കുയിലെ എന്ന ചിത്രത്തിന് മികച്ച ഗായികയ്‌ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.















