തിരുവനന്തപുരം : സാങ്കേതിക സർവകലാശാലയുടെ അശാസ്ത്രീയമായ പരീക്ഷ നടത്തിപ്പിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായി . സംസ്ഥാനത്തെ വിവിധ കോളേജുകളിൽ വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്കരിക്കുകയാണ് . എ ബി വി പിയുടെ വിദ്യാഭ്യാസ ബന്ദ് മൂലം പലയിടത്തും പരീക്ഷ തടസ്സപ്പെട്ടു.
പാലക്കാട് എൻ എസ് എസ് കോളേജ് , കോഴിക്കോട് കുന്ദമംഗലം കെ എം സി റ്റി , അടൂർ എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ കോളേജുകളിൽ വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്കരിക്കുകയാണ് .