കൊച്ചി: ആദ്യമായി വിരുന്നെത്തിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ കലാശപ്പോരാട്ടം ചരിത്ര സംഭവമാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കൊച്ചി. ഞായറാഴ്ച വൈകുന്നേരം 7മണിയ്‌ക്കാണ് മത്സരം. മത്സരത്തിനായി ഇരു ടീമുകളും കൊച്ചിയിലെത്തി. നഗരത്തില്‍ വന്‍ സുരക്ഷ സന്നാഹങ്ങളാണ് ഫൈനലിന്റെ ഭാഗമായി പൊലീസ് ഒരുക്കുന്നത്. അതിനിടെ മത്സരത്തിന്റെ ടിക്കറ്റുകള്‍ നേരത്തെ വിറ്റുതീര്‍ന്നത് ആരാധകരെ നിരാശയിലാക്കുന്നുണ്ട്.
ബ്ലാസ്റ്റേഴ്സ് ഉടമ സച്ചിന്‍ ടെന്‍ഡുല്‍ക്കറും അത് ലറ്റികോ കൊൽക്കത്ത ഉടമ സൗരവ് ഗാംഗുലിയും അടക്കമുള്ള വിശിഷ്ടാതിഥികള്‍ മത്സരം കാണാനെത്തുന്നുണ്ട്.
വലിയ സുരക്ഷാ മുന്‍കരുതലുകളോടെയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലിന് കൊച്ചി വേദിയാകുന്നത്. നാളത്തെ മത്സരത്തിന് സ്റ്റേഡിയത്തിന്റെ പരിസര പ്രദേശങ്ങളിലും നഗരത്തിലും കൂടുതല്‍ പൊലീസിനെ വിന്യസിക്കും. സ്റ്റേഡിയത്തിനകത്തേക്കുള്ള പ്രവേശനം കൃത്യം മൂന്നുമണിക്ക് ആരംഭിച്ച് ആറിന് മുമ്പേ ഗേറ്റുകളെല്ലാം അടയ്‌ക്കാനാണ് തീരുമാനം.
സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡിലേക്ക് നാളെ വാഹനങ്ങള്‍ കടക്കുന്നത് തടയാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതേ സമയം ഭക്ഷ്യ വസ്തുക്കളും കുടിവെള്ളവും സ്റ്റേഡിയത്തിന്റെ പരിസരത്ത് വിലകൂട്ടി വില്‍ക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.
ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ ദിവസങ്ങള്‍ക്ക് മുമ്പേ തീര്‍ന്നിരുന്നു. ടിക്കറ്റില്ലാ
ഫൈനല്‍ മത്സരത്തിന് മുന്നോടിയായി ഇന്നും നാളെയും ടീമുകൾ പരിശീലനം നടത്തും















