2014 ആവർത്തിക്കാൻ കൊൽക്കത്ത; പകരം വീട്ടാൻ ബ്ലാസ്റ്റേഴ്സ്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

2014 ആവർത്തിക്കാൻ കൊൽക്കത്ത; പകരം വീട്ടാൻ ബ്ലാസ്റ്റേഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2016, 10:23 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഐഎസ്എല്ലിൽ രണ്ടാം തവണയാണ് കിരീടത്തിനായി കേരളാ ബ്ലാസ്റ്റേഴ്‍സും അത്‍ല‍റ്റികോ ഡി കൊൽക്കത്തയും ഏറ്റുമുട്ടുന്നത്.രണ്ട് വർഷം മുമ്പ് മുംബൈയിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‍സ് കൊൽക്കത്തയോട് തോറ്റത്. അന്നത്തെ തോൽവിയ്‌ക്ക് നാട്ടുകാരുടെ മുന്നിൽ പകരം വീട്ടാനാണ് ബ്ലാസ്റ്റേഴ്‍സിറങ്ങുന്നത്.

രണ്ട് വർഷം മുമ്പ് മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലെ ഇഞ്ച്വറി ടൈമിൽ കുടിച്ച കയ്പ് നീരിന് മധുര പ്രതികാരം. ഫുട്ബോളിൽ വീണ്ടുമൊരു കേരള-ബംഗാൾ പോരിന് കളമൊരുങ്ങുമ്പോൾ ആരാധകർ വെറുമൊരു ജയമല്ല സ്വപ്‍നം കാണുന്നത്. സീസണിൽ വിസ്‍മയ കുതിപ്പ് നടത്തിയ ബ്ലാസ്റ്റേഴ്സിനായി സ്റ്റീവ് കോപ്പൽ പുറത്തെടുക്കുന്ന തന്ത്രങ്ങളെ ചൊല്ലിയാണ് ഫുട്‍ബോൾ പ്രേമികൾക്ക് ആകാംക്ഷ.

നായകൻ ആരോൺ ഹ്യൂസും സെഡ്രിക് ഹെംഗ്ബർട്ടും സന്ദേശ് ജിങ്കനുമടങ്ങിയ പ്രതിരോധത്തിൽ തന്നെയാണ് പ്രതീക്ഷകളത്രയും. ഗ്രഹാം സ്റ്റാകിന് പകരം സന്ദീപ് നന്ദി തന്നെയാകും ഗോൾവലയ്‌ക്ക് താഴെ. മിഡ്ഫീൽഡ് ജനറൽമാരില്ലെങ്കിലും മധ്യനിരയിൽ കളി മെനയാൻ അസ്രാക് മെഹമ്മദ്, ദിദിയർ കാദിയോ എന്നിവർക്കൊപ്പം ഇഷ്ഫാഖ് അഹമ്മദുമുണ്ടാകും. സി.കെ വിനീത് ,കെർവൻസ് ബെൽഫോർട്ട് എന്നിവരെ മുന്നേറ്റ നിരയിൽ അണിനിരത്തുമ്പോൾ തൊട്ടുപിന്നിലാകും മുഹമ്മദ് റാഫിയുടെ സ്ഥാനം.

സീസണിൽ ഏഴ് തവണ എതിർ ഗോൾ വല ചലിപ്പിച്ച ഇയാൻ ഹ്യൂമിന്‍റെ ബൂട്ടുകളിലാണ് കൊൽക്കത്ത ഉറ്റു നോക്കുന്നത്. ജാവി ലാറ, ഹെൽഡർ പോസ്റ്റിഗ എന്നിവരിലൊരാൾ ഹ്യൂമിന് കൂട്ടാകും. മധ്യനിരയിൽ ഇന്ദ്രജാലം കാട്ടുന്നത് സ്റ്റീഫൻ പിയേഴ്‍സൺ-ജാവി ലാറ സഖ്യമാണ്.

താരപ്പൊലിമയിൽ മുൻതൂക്കം കൊൽക്കത്തയ്‌ക്ക് അവകാശപ്പെടാമെങ്കിലും കളി മികവിലൂടെ മലർത്തിയടിച്ച് കന്നിക്കിരീടമാണ് ബ്ലാസ്റ്റേഴ്‍സ് ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കിൽ ആരാധകർക്ക് മറക്കാനാവാത്ത ആഘോഷ രാവിനൊപ്പം കേരളാ ഫുട്‍ബോളിന്‍റെ ഉയർത്തെഴുന്നേൽപ്പിന് കൂടിയാവും കൊച്ചി സാക്ഷ്യം വഹിക്കുക.

Tags: ISL2016
ShareTweetSendShare

More News from this section

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘ദാദ’യ്‌ക്ക് ചരിത്ര ബഹുമതി; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലി

Latest News

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies