ന്യൂയോർക്ക് : 130 ലക്ഷം രഹസ്യ രേഖകൾ അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സി ഐ എ പരസ്യമാക്കി. വിവര സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന അഭിഭാഷകരുടേയും മറ്റും ശ്രമഫലമായാണ് രേഖകൾ പരസ്യമാക്കാൻ സി ഐ എ നിർബന്ധിതരായത്.
രഹസ്യാന്വേഷണ രേഖകൾ , പറക്കും തളികയെ കണ്ടതുമായി ബന്ധപ്പെട്ട വിവരങ്ങൾ , മനശാസ്ത്രപരമായ രേഖകൾ തുടങ്ങിയവ പുറത്തുവിട്ടവയിൽ ഉൾപ്പെടും . എട്ട് ലക്ഷം ഫയലുകളിലായി 130 ലക്ഷം പേജുകളാണ് പുറത്ത് വിട്ടത്.നിരവധി ശാസ്തീയ കണ്ടുപിടിത്തങ്ങളുടെ രേഖകളും പുറത്ത് വന്നിട്ടുണ്ട്.
മാരിലാൻഡിലെ നാഷണൽ ആർക്കൈവ്സിലെ നാലു കമ്പ്യൂട്ടറുകളിൽ മാത്രമാണ് നിലവിൽ രേഖകൾ പരിശോധിക്കാൻ അവസരമുള്ളത് . രാവിലെ 9 മുതൽ വൈകുന്നേരം 4:30 വരെ ഇവ പരിശോധിക്കാമെന്ന് സി ഐ എ അറിയിച്ചു.