തിരുവനന്തപുരം : പാലക്കാട്ട് വീട്ടമ്മയെ ചുട്ടുകൊന്ന സിപിഎം ഭീകരതയ്ക്കെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ തിങ്കളാഴ്ച ധർണ്ണ നടത്തും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലാണ് ധർണ്ണ. രാവിലെ 11 ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്യും.
പാലക്കാട്ട് മീനാക്ഷി ലേഖി എംപി പങ്കെടുക്കും. ഓ രാജഗോപാൽ എംഎൽഎ കൊല്ലത്തും സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പത്തനംതിട്ടയിലും പങ്കെടുക്കും. സംസ്ഥാന ഉപാദ്ധ്യക്ഷൻ ജോർജ്ജ് കുര്യൻ ആലപ്പുഴിലെ ധർണ്ണ ഉദ്ഘാടനം ചെയ്യും.
ദേശീയ സമിതിയംഗം പി കെ കൃഷ്ണദാസ് കോട്ടയത്തും മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷ് ഇടുക്കിയിലും സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ എറണാകുളത്തും സംസ്ഥാന സെക്രട്ടറി വി വി രാജേഷ് തൃശൂരിലും സംസ്ഥാന ഉപാദ്ധ്യക്ഷ എം എസ് സമ്പൂർണ്ണ മലപ്പുറത്തും പരിപാടികൾ ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനും വയനാട്ടിൽ സംസ്ഥാന സെക്രട്ടറി വി കെ സജീവനും കണ്ണൂരിൽ സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണനും കാസർകോട്ട് ദേശീയ നിർവാഹക സമിതിയംഗം പി എസ് ശ്രീധരൻപിള്ളയുമാണ് പങ്കെടുക്കുക.