ഇസ്ലാമാബാദ് : പാകിസ്താനിലെ ചരിത്രപ്രസിദ്ധമായ ബൻസി മന്ദിർ എന്നറിയപ്പെടുന്ന ബസുലി ഹനുമാൻ മന്ദിറിന്റെ ഹാളിൽ പൊതു ശൗചാലയം നിർമ്മിച്ചതായി റിപ്പോർട്ട് . ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . ക്ഷേത്രത്തിന്റെ പവിത്രതയെയും ചരിത്ര പ്രാധാന്യത്തെയും കളങ്കപ്പെടുത്തുന്ന വിധത്തിലാണ് ആറ് ടോയ്ലറ്റുകൾ ക്ഷേത്രത്തിന്റെ ഹാളിനുള്ളിൽ സ്ഥിതി ചെയ്യുന്നത് .
ലാഹോറിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്തിരുന്ന ക്ഷേത്രം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സമ്പന്നമായ ഒരു ഹിന്ദു കുടുംബം സ്ഥാപിച്ചതാണ് . ഒരു കാലത്ത് ആത്മീയതയുടെയും, സാംസ്കാരിക സംഗമത്തിന്റെയും വേദിയായിരുന്ന ഇടം കൂടിയായിരുന്നു ഈ ക്ഷേത്രം .
ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം, ബസുലി ഹനുമാൻ മന്ദിറിനെതിരെ നടത്തിയ ക്രൂരത കനത്ത പ്രതിഷേധത്തിനിടയാക്കുന്നുണ്ട് . തലമുറകളായി ഹിന്ദുക്കൾ ആരാധിച്ചിരുന്ന ഈ പുരാതന ആരാധനാലയം അശുദ്ധമാക്കപ്പെട്ടത് പാകിസ്താനിലെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികൾ വ്യക്തമാക്കുന്നതാണ് .