ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം പാകിസ്ഥാൻ തീവ്രവാദവിരുദ്ധ നിയമത്തിൻ കീഴിലുളള പട്ടികയിലുൾപ്പെടുത്തിയ ലഷ്കർ ഭീകരൻ ഹാഫിസ് സയീദ് രാജ്യത്തിന് ഗുരുതരമായ ഭീഷണി സൃഷ്ടിച്ചേക്കാമെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖാവ്ജാ ആസിഫ്.
രാജ്യതാൽപ്പര്യം മുൻനിർത്തിയാണ് ഇയാളെ വീട്ടുതടങ്കലിൽ ആക്കിയതെന്നും ഖാവ്ജാ ആസിഫ് പറഞ്ഞു. ജർമ്മനിയിലെ മ്യൂണിച്ചിൽ അന്താരാഷ്ട്ര സുരക്ഷാ കോൺഫറൻസിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എൻ തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഹാഫിസ് സയീദ് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ കൂടിയാണ്.