ന്യൂഡൽഹി: പിഎസ്എൽവിയിലൂടെ 104 ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിച്ചത് സമാനതകളില്ലാത്ത നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകർക്കും സാധാരണക്കാർക്കും ഗുണം ചെയ്യുന്ന പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രഞ്ജരെ പ്രശംസിക്കുന്നതായും മൻ കി ബാതിൽ പ്രധാനമന്ത്രി പറഞ്ഞു.
ചരിത്ര നേട്ടത്തിൽ ഇന്ത്യ വിക്ഷേപിച്ച കാർട്ടോസാറ്റ് കർഷകർക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ കാര്‍ഷിക ഉല്‍പ്പാദനം 2,700 ടണ്‍ ആയി ഉയര്‍ന്നതില്‍ കര്‍ഷകരെ അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല.
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പൊതുവിദ്യാഭ്യാസത്തിനുള്ള ക്യാംപെയ്ൻ ആയി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യം ഡിജിറ്റൽ സാമ്പത്തിക രംഗത്തേക്ക് കടന്നുവെന്നും ഈ പേയ്മെന്റിനായി ആരംഭിച്ച ഭീം ആപ്പിന്റെ പ്രചാരം വർദ്ധിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.