കണ്ണൂർ: കണ്ണൂരില്‍ വീണ്ടും ദളിതര്‍ക്കു നേരേ സി.പി.എം ആക്രമണം. പാനൂര്‍ പാലക്കൂലിലാണ് ദളിത് കുടുംബത്തിലെ സ്ത്രീകളടക്കമുളളവരെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
അവിയാട് ലക്ഷംവീട് കോളനിയിലെ തുളസി, മക്കളായ രാജേശ്വരി, ജയചന്ദ്രന് എന്നിവരെ നാലംഗ സി.പി.എം സംഘം മര്‍ദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ദളിത് കുടുംബത്തെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പാനൂര്‍ പൊലീസ് കേസെടുത്തു.