ന്യൂഡൽഹി: ഡൽഹിയിലെ നരേല ഇൻഡസ്ട്രിയൽ എരിയയിൽ വൻ തീപിടിത്തം. ഇന്നു പുലർച്ചെയാണ് തീ പടർന്നു പിടിച്ചത്. 25ഓളം അഗ്നിശമനസേനാവിഭാഗങ്ങൾ തീയണയ്ക്കാനുളള ശ്രമം തുടരുകയാണ്.
തീപിടിത്തത്തിൽ ഒരാൾക്കു പരിക്കേറ്റതായാണ് റിപ്പോർട്ട്. അതേസമയം നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രദേശത്തുളള ഒരു പ്ലാസ്റ്റിക് ഫാക്ടറിയിൽ നിന്നാണ് തീ പടർന്നു പിടിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ തീപിടിത്തത്തിനുളള കാരണമെന്തെന്നു വ്യക്തമല്ല. സംഭവത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.