കണ്ണൂർ : പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സുമേഷിനോട് കലിയടങ്ങാതെ സിപിഎം . കണ്ണപുരം സിവി സുമേഷിന്റെ പച്ചക്കറിക്കടയാണ് ഇന്ന് പുലർച്ചെ ഒരു സംഘം അടിച്ചു തകർത്തത് .
മൊട്ടമ്മലെ കണ്ണപുരം വെജിറ്റബിൾസാണ് അടിച്ചു തകർത്തത് . കല്യാശ്ശേരിയിലെ പതിനൊന്നാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചതാണ് സുമേഷ് ചെയ്ത തെറ്റ് . മത്സരിച്ചപ്പോൾ മുതൽ സിപിഎം ഗുണ്ടകളുടെ കടുത്ത ഭീഷണിയാണ് സുമേഷ് നേരിട്ടത് .
നേരത്തെ സുമേഷിന്റെ കടയിൽ നിന്ന് സാധനം വാങ്ങുന്നത് പോലും സിപിഎമ്മുകാർ വിലക്കിയിരുന്നു . ജനങ്ങൾ ഇത് തള്ളിക്കളഞ്ഞതോടെ കടതകർക്കാനായി ശ്രമം . ഇത് മൂന്നാം തവണയാണ് സുമേഷിന്റെ കട തകർക്കുന്നത് .
കട ആക്രമിച്ചതിനെതിരെ സുമേഷ് കണ്ണപുരം പോലീസിൽ പരാതി നൽകി . എസ് ഐ ബിനുമോഹൻ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു