ന്യൂഡൽഹി: അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. പ്രിയദർശൻ അദ്ധ്യക്ഷനായ ജൂറി പാനലാണ് പുരസ്കാര നിർണ്ണയം നടത്തുന്നത്.
മികച്ച നടനുള്ള പട്ടികയിൽ മലയാളത്തിൽ നിന്നും വിനായകൻ അവസാന റൗണ്ടിൽ കടന്നിട്ടുണ്ട്. പത്തോളം മലയാളചിത്രങ്ങൾ അവസാന റൗണ്ടിലെത്തിയതും കേരളത്തിന് പ്രതീക്ഷയേകുന്നു.
വിധിനിര്‍ണയ സമിതിയുടെ റിപ്പോര്‍ട്ട് പ്രിയദര്ശന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി വെങ്കയ്യനായിഡുവിന് കൈമാറി.