NewsSpecial

കണ്ണീരുണങ്ങാത്ത 14 വർഷങ്ങൾ

മാറാട് മതതീവ്രവാദികൾ നരനായാട്ട് നടത്തിയിട്ട് ഇന്ന് 14 വർഷം തികയുന്നു. 2003 മെയ് 2 എന്ന ദിനം കേരള ജനതയ്ക്ക് ഒരു കറുത്ത ഏട് മാത്രമല്ല സമ്മാനിച്ചത്‌, വരാനിരിക്കുന്ന അത്യാപത്തിനെ കുറിച്ചുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്.

വർഗീയകലാപത്തിന്റെ പുക മറ സൃഷ്ടിച്ചു കൊണ്ട് ആയുധ ധാരികളായ അക്രമികൾ മാറാട് കടപ്പുറം രക്തക്കളം ആക്കി തീർത്തപ്പോൾ ഉറ്റവരെ ഓർത്തു വിലപിക്കുന്ന ഒരു കൂട്ടം അമ്മമാരുടേയും സഹോദരങ്ങളുടെയും വാവിട്ട കരച്ചിലിന്റെ ചിത്രം ഇപ്പോഴും മലയാളികളുടെ മനസ്സുകളെ നൊമ്പരപ്പെടുത്തി മായാതെ നിൽക്കുന്നു.

ആയുധധാരികളായ മതതീവ്രവാദികൾ മാറാട് കടപ്പുറത്തെ മീൻ പിടുത്തക്കാരെ ആക്രമിച്ച് 9 പേരെ കൊലപ്പെടുത്തുകയും, നിരവധി പേർക്ക് പരിക്കേല്പിക്കുകയും ചെയ്ത സം‌ഭവമാണ്‌ മാറാട്‌ കൂട്ടക്കൊല എന്ന പേരിൽ അറിയപ്പെടുന്നത്. കൊല്ലപ്പെട്ടവരിൽ 8 പേരും പാവപ്പെട്ട ഹിന്ദുക്കളായ മത്സ്യതൊഴിലാളികളും ഒരാള്‍ ഇരുട്ടത്ത്‌ അക്രമികള്‍ തന്നെ ആള് മാറി കൊലപെടുത്തിയ അക്രമി സംഘത്തിലെ ഒരാളും ആയിരുന്നു.

സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ സമീപത്തുള്ള ഒരു മുസ്ലീം പള്ളിയിൽ നിന്ന് ആക്രമണത്തിനുപയോഗിച്ചവയെന്നു കരുതപ്പെടുന്ന ആയുധങ്ങളും, ബോംബുകളും മറ്റും കണ്ടെടുത്തിരുന്നു.

2002 ൽ പുതുവർഷാഘോഷത്തിനിടെ ഒരു നിസ്സാര പ്രശ്നത്തിൽ തുടങ്ങിയ തർക്കം കലാപത്തിൽ കലാശിച്ചിരുന്നു. ഇതിൽ 3 മുസ്ലിങ്ങളും 2 ഹിന്ദുക്കളും കൊല്ലപ്പെട്ടിരുന്നു. ഇതിനു പ്രതികാരമായി വ്യക്തമായ ഗൂഢാലോചനയോടെ നടത്തിയ കൂട്ടക്കൊലയാണ് 2003 മേയ് 2 ന് നടന്നത്. കേരളത്തിലെ തീരദേശ മേഖലയിൽ നിന്ന് ഒരു വിഭാഗത്തിനെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായി വർഷങ്ങളായി നടന്നു വന്നിരുന്ന ഒരു പദ്ധതിയുടെ ഭാഗമായിരുന്നു മാറാട് കൂട്ടക്കൊല

തോമസ് പി ജോസഫിന്റെ നേതൃത്വത്തിലുള്ള ജുഡിഷ്യൽ അന്വേഷണ റിപ്പോർട്ടിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെയും, നാഷണൽ ഡവലപ്പ്മെന്റ് ഫ്രണ്ടിന്റെയും നേതൃത്വം അറിഞ്ഞാണ് മാറാട് കലാപം സംഘടിപ്പിക്കപ്പെട്ടതെന്ന് തെളിഞ്ഞിരുന്നു.

മാറാട് കലാപത്തിനു പിന്നിലെ തീവ്രവാദ ബന്ധം, അന്തര്‍ സംസ്ഥാന ബന്ധം, സാമ്പത്തിക സ്രോതസ് എന്നിവ സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ജനങ്ങൾ സമരം നടത്തിയെങ്കിലും അന്നത്തെ സർക്കാരും പോലീസും അതെല്ലാം ഒതുക്കി തീർക്കുകയായിരുന്നു. പ്രതിപക്ഷ കക്ഷികളും അന്ന് ഇതേ നിലപാട് തന്നെയായിരുന്നു സ്വീകരിച്ചത്

ആയുധങ്ങൾ ഒളിപ്പിച്ചു വച്ച പള്ളിയിൽ പോലീസ് കയറാതിരിക്കാൻ ഒരു സമൂഹത്തിലെ സ്ത്രീകളുൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്ത് വന്നത് കേരളത്തെ ഞെട്ടിച്ചു . കൂട്ടക്കൊലയ്ക്ക് മുൻപ് പലരും വീടുകളിൽ നിന്ന് ഒഴിഞ്ഞു പോയെന്നതിൽ നിന്ന് തന്നെ ഗൂഢാലോചനയുടെ വ്യാപ്തി മനസ്സിലാക്കാമായിരുന്നു .

മത നിരപേക്ഷതയുടെയും രാഷ്ട്രീയ പ്രബുദ്ധതയുടേയും പേരിൽ അഭിമാനം കൊള്ളുന്ന കേരളത്തിന്റെ ഉള്ളിന്റെ ഉള്ളിൽ മതമൗലിക വാദത്തിന്റെയും രാഷ്ട്രവിരുദ്ധതയുടേയും സന്ദേശം പ്രചരിപ്പിക്കപ്പെട്ടതിന്റെ ബാക്കി പത്രമായിരുന്നു മാറാട് കൂട്ടക്കൊല .

വിഭജന കാലത്തെ മാപ്പിളസ്ഥാൻ എന്ന ആശയം സജീവമായി നിലനിർത്താൻ ആളുകളുണ്ടെന്നതിന്റെ ശരിയായ ഉദാഹരണം. കേരളം പേടിക്കേണ്ടത് ആ മാനസികാവസ്ഥയെയാണ്. പ്രതിരോധിക്കേണ്ടതും…

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close