തിരുവനന്തപുരം: 2017 ലെ കേരള എന്‍ജിനീയറിഗ്/ഫാര്‍മസി പ്രവേശന പരീക്ഷയുടെഫലം പ്രഖ്യാപിച്ചു . കോഴിക്കോട് സ്വദേശി ഷാഫീല്‍ മായിനിനാണ് ഒന്നാം റാങ്ക്. കോട്ടയം സ്വദേശി വേദാന്ത് പ്രകാശിനാണ് രണ്ടാം റാങ്ക്. ആദ്യ പത്തു റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക്. 61,716 വിദ്യാര്‍ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഫാര്‍മസി കോഴ്സിലെ റാങ്ക് പട്ടികയില്‍ 28,022 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. മലപ്പുറം സ്വദേശി സി.പി. അലിഫ് അന്‍ഷിലിനാണ് ഒന്നാം റാങ്ക്.
എന്‍ജിനീയറിഗ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ പ്ലസ് ടു പരീക്ഷയിലെ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ലഭിച്ച മാര്‍ക്കും പ്രവേശന പരീക്ഷയ്ക്ക് ലഭിച്ച സ്കോറും തുല്യ അനുപാതത്തില്‍ പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.