ബേണ്‍: എന്‍എസ്ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കുമെന്ന് ചൈന. ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവച്ചാല്‍ മാത്രമേ ഇന്ത്യക്ക് അംഗത്വം നല്‍കാവൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചൈന.
സ്വിറ്റ്സര്‍ലന്‍ഡിലെ ബേണില്‍ ജൂണ്‍19 ന് തുടങ്ങിയ നിര്‍ണായക സമ്മേളനം വെള്ളിയാഴ്ച്ച സമാപിക്കാനിരിക്കെയാണ് നിലപാടില്‍ മാറ്റമില്ലെന്ന് ചൈന ആവര്‍ത്തിച്ചത്.
ആണവനിര്‍വ്യാപന കരാറില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് മാത്രമേ എന്‍സ്ജിയില്‍ അംഗമാവാന്‍ സാധിക്കുകയുള്ളൂ എന്നുള്ളതു കൊണ്ട് തന്നെ തങ്ങളുടെ നിലപാടിന് മാറ്റമില്ലെന്ന് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇതോടെ എന്‍എസ്ജി അംഗത്വത്തിന് അടുത്ത വര്‍ഷം വരെ ഇന്ത്യ കാത്തിരിക്കണം. ചൈനയുടെ പിന്തുണയില്ലാത്തതാണ് എന്‍എസ്ജി അംഗത്വത്തിന് ഇന്ത്യയ്ക്ക് ഏറ്റവും വലിയ തടസ്സമാവുന്നത്.