തൃശൂർ : ഹിന്ദു മത ചിഹ്നങ്ങളെ അപമാനിച്ച് വീണ്ടും എസ് എഫൈ . സരസ്വതി ദേവിയെ അപമാനിച്ച് എം എഫ് ഹുസൈൻ വരച്ച ചിത്രം ബോർഡാക്കിയാണ് എസ് എഫ് ഐയുടെ അധിക്ഷേപം . കോളേജിൽ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടാണ് എസ് എഫ് ഐയുടെ ഹിന്ദു അധിക്ഷേപ ബോർഡുകൾ
നിങ്ങൾ ഈ ചിത്രം കാണരുത് എന്ന് അവർ തീരുമാനിച്ചിരിക്കുന്നു എന്ന കുറിപ്പോടെയാണ് ബോർഡുകൾ വച്ചിരിക്കുന്നത് . വീണയുമായി ഇരിക്കുന്ന നഗ്ന സ്ത്രീ രൂപത്തിന് സരസ്വതി എന്ന് പേരു നൽകിയിട്ടുണ്ട്.
ഒരു പ്രത്യേക മതവിഭാഗത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനമാണ് എസ്എഫ്ഐ നടത്തുന്നത് എന്ന വിമർശനത്തിന് പിന്നാലെയാണ് സരസ്വതി ദേവിയെ അവഹേളിച്ച് കൊണ്ട് പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്.
ആവിഷ്കാര സ്വാതന്ത്ര്യമെന്ന പേരിൽ ഇത്തരത്തിൽ മത വിരോധം പ്രചരിപ്പിക്കുന്ന എസ്എഫ്ഐയുടെ പ്രവർത്തിക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. ഒരു പ്രത്യേക മതവിഭാഗത്തോട് മാത്രമുള്ള എസ്എഫ്ഐയുടെ അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ആരോപണമുയരുന്നു.
മതസ്പർദ്ധ വളർത്താനും കലാലയങ്ങൾ കലാപ ഭൂമിയാക്കാനുമുള്ള എസ്എഫ്ഐയുടെ നീക്കം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും വിമർശനമുയർന്നിട്ടുണ്ട്.