ന്യൂഡൽഹി: ഗോരക്ഷയുടെ പേരിലുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
നാളെ ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്.
യോഗതീരുമാനങ്ങൾ വിശദീകരിച്ച കേന്ദ്രമന്ത്രി അനന്ത് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗോസംരക്ഷണത്തിന്റെ പേരിൽ നിയമം കയ്യിലെടുക്കാൻ ഏതെങ്കിലും വ്യക്തിയെയോ സംഘത്തെയോ അനുവദിക്കില്ലെന്നും കർശന നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയതായും പ്രധാനമന്ത്രി അറിയിച്ചു.