ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചു. നിര്‍ണായകമായ പുതിയ 16 ബില്ലുകള്‍ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി ധനകാര്യസമിതിയുടെ റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിക്കും.
ആഗസ്റ്റ് 11 വരെ നീളുന്ന സഭാ സമ്മേളനത്തില്‍ അഴിമതി നിരോധന ബേധഗതി ബില്‍ , പൗരത്വ ബേധഗതി ബില്‍, മോട്ടോര്‍ വാഹന ഭേദഗതി ബില്‍, ഉപഭോക്തൃ സംരക്ഷണ ബില്‍, കമ്പനി ഭേധഗതി ബില്‍ തുടങ്ങിയ ബില്ലുകളാണ് പാസാക്കാനൊരുങ്ങുന്നത്. സഭാസമ്മേളനം എല്ലാ കക്ഷികളും രാജ്യതാല്പര്യം മുന്‍ നിര്‍ത്തി വിനിയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ഒന്നാം ദിവസമായ ഇന്ന് ഇരു സഭകളും അന്തരിച്ച സഭാംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞു.
എന്നാല്‍ നാരദ അഴിമതിയുടെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെയും, മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബരം , ആര് ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെയും ബന്ധുകളുടേയും വസതികളിലും നടന്ന സി.ബി.ഐ ആദായ നികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്റ് റെയ്ഡുകള്‍ രാഷ്ട്രീയപ്രേരിതമെന്ന് വിമര്‍ശനമുയര്‍ത്തി സഭാ നടപടികള്‍ സ്തംഭിപ്പികാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
മധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭം , അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണം , ചരക്കു സേവന നികുതി ബില്ലിനെതിരെ ഉയര്‍ന്ന ആശയകുഴപ്പവുമെല്ലാം പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തും.