ന്യൂഡല്‍ഹി : വിവാദ ഇസ്ലാമിക പ്രാസംഗികന് സാക്കിര്‍ നായിക്കിന്റെ പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. സാക്കിര്‍ നായിക്കിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിക്കൊണ്ട് കേന്ദ്ര റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസാണ് ഉത്തരവിറക്കിയത്.
മതവിദ്വേഷം വളര്ത്തുന്നതരത്തിലുളള പ്രഭാഷണങ്ങള്‍ നടത്തിയെന്നുളളതാണ് സാക്കിര്‍ നായിക്കിനെതിരെയുളള കേസ്. തീവ്രവാദികളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിനും നായിക്കിനെതിരെ കേസുകളുണ്ട്.
കഴിഞ്ഞ ജൂലൈ 13 മുതല്‍ നായിക്കിന്റെ പാസ്പോര്‍ട്ട് അസാധുവാക്കുവാനുളള നടപടികള്‍ വിദേശകാര്യ മന്ത്രാലയം കൈക്കൊണ്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ദേശീയ സുരക്ഷാ ഏജന്‍സി നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനെതിരെ നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കേസെടുക്കുകയും ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷനെ നിയമ വിരുദ്ധമായ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിദേശത്തുള്ള നായിക് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറായിട്ടില്ല. ഇതേത്തുടര്‍ന്ന് പാസ്പോര്‍ട്ട് റദ്ദാക്കണമെന്ന് ദേശീയ സുരക്ഷാ ഏജന്‍സി ആവശ്യം ഉന്നയിച്ചിരുന്നു.